2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിപ്പോര്‍ട്ട്

2000 notes

ന്യൂഡല്‍ഹി: രാജ്യത്തിനകത്തും പുറത്തും 2000 രൂപയുടെ വ്യാജ നോട്ടുകള്‍ വ്യാപകമായി പ്രിന്റ് ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയെന്നു റിപ്പോര്‍ട്ട്.

അതേസമയം ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്നു വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ റിസര്‍വ് ബാങ്ക് അറിയിച്ചു. ഇതിന്റെ തുടര്‍ച്ചയായി 2000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്നു പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിക്കുമ്പോള്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ ലഭിക്കുന്നതില്‍ കുറവു വന്നിട്ടുണ്ട്. ഇത് അച്ചടി നിര്‍ത്തിയതിന്റെ തുടര്‍ച്ചയാണ്.

2016-17 സാമ്പത്തിക വര്‍ഷം 3,54 കോടി 2000 രൂപ നോട്ടുകളാണ് അച്ചടിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷം ഇതു 11 കോടി നോട്ടുകളായി അച്ചടി ചുരുക്കി. കഴിഞ്ഞവര്‍ഷം ഇത് 4.6 കോടി രൂപയായതായും കുറഞ്ഞിരുന്നു.

നോട്ടുനിരോധനത്തിനു പിന്നാലെയാണു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്.

Top