ഓസ്‌ട്രേലിയയുടെ ഇന്ത്യ കൊവിഡ് സഹായനിധിയിലേക്ക് കമ്മിന്‍സ് 50000 ഡോളര്‍ സംഭാവന നല്‍കി

ന്യൂഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയുടെ ഇന്ത്യ കൊവിഡ് സഹായനിധിയിലേക്ക് 50000 ഡോളര്‍ സംഭാവന നല്‍കി. ആദ്യം പിഎം കെയേഴ്‌സിലേക്ക് 50000 ഡോളര്‍ സംഭാവന നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

യുണിസെഫ് ഓസ്‌ട്രേലിയയുടെ ഇന്ത്യ കൊവിഡ് സഹായനിധിയിലേക്കാണ് ഈ തുക കമ്മിന്‍സ് നല്‍കിയിരിക്കുന്നത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുണിസെഫ് ഓസ്‌ട്രേലിയയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് സഹായം എത്തിക്കുക. ഓക്‌സിജനും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങി ഇന്ത്യയില്‍ എത്തിക്കാനാവും ഈ തുക വിനിയോഗിക്കുക.

Top