സാസ്‌കാരിക കേരളം ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണം; സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ സമ്മേളനത്തിനിടെ, സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടിയ നടന്‍ അലന്‍സിയര്‍ ലോപ്പസ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. അലന്‍സിയറിന്റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധമെന്ന് മന്ത്രി പറഞ്ഞു.

”പുരസ്‌കാര സമര്‍പ്പണ വേദിയില്‍ പറഞ്ഞത് തീര്‍ത്തും വിലകുറഞ്ഞ വാക്കുകള്‍. സാസ്‌കാരിക കേരളം ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണം” മന്ത്രി പറഞ്ഞു.

പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നുമായിരുന്നു അലന്‍സിയറുടെ പരാമര്‍ശം. ആണ്‍കരുത്തുള്ള പ്രതിമ കിട്ടുമ്പോള്‍ അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

Top