ലോകത്താദ്യമായി കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി ക്യൂബ

ഹവാന: ലോകത്താദ്യമായി കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി ക്യൂബ. രണ്ട് വയസുമുതലുള്ള കുട്ടികള്‍ക്കാണ് ഇന്നലെ മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. സ്‌കൂളുകള്‍ ഒക്ടോബര്‍ അവസാനത്തോടെ തുറക്കാവുമെന്നാണ് കരുതുന്നത്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് നല്‍കുന്നത്. എന്നാല്‍ ഇതിന് ലോകാരോഗ്യ സംഘനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. സോബെറാന, അബ്ഡല വാക്‌സീനുകളാണ് നല്‍കുന്നത്. ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാക്കിയെന്നും ക്യൂബന്‍ അധികൃതര്‍ അറിയിച്ചു.

മികച്ച രോഗ പ്രതിരോധശേഷി നല്‍കുന്നതാണെന്നാണ് ക്യൂബന്‍ സര്‍ക്കാറിന്റെ വാദം. 92 ശതമാനത്തിന് മുകളിലാണ് വാക്‌സിനുകളുടെ ഫലപ്രാപ്തി എന്നാണ് അധികൃരുടെ പറയുന്നത്. 12 വയസിന് മുകളിലുള്ളവര്‍ക്ക് വെളിയാഴ്ച മുതല്‍ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. ചൈനയും യുഎഇയും വെനിസ്വലെയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചെറിയ കുട്ടികള്‍ക്കുള്ള കുത്തിവെപ്പ് ഉടന്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ചൈനീസ് വാക്‌സീനായ സിനോവാക് ആറും 12ഉം വയസ്സിന് ഇടയിലുള്ളവര്‍ക്ക് നല്‍കാന്‍ ചിലി തീരുമാനിച്ചിരുന്നു.

Top