നടി വിഷ്ണുപ്രിയ വിവാഹിതയായി; വരന്‍ വിനയ് വിജയന്‍

ടി വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്നും നടത്തും.


2007-ല്‍ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ സിനിമയിലെത്തുന്നത്.കേരളോത്സവം, പെണ്‍പട്ടണം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്‌ വിഷ്ണുപ്രിയയുടെ ശ്രദ്ധിക്കപ്പെട്ടത്. നാങ്ക എന്ന ചിത്രത്തിലൂടെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്‌.

Top