നടി ആക്രമിക്കപ്പെട്ട കേസില്‍ മുകേഷ് നിലപാട് വ്യക്തമാക്കണം:സിപിഐ

കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസില്‍ മുകേഷിനെതിരെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍.

കേസില്‍ നടന്‍ ദിലീപ് ‘ഇന്നസെന്റാ’ണെന്ന മുകേഷിന്റെ പരാമര്‍ശം ഭരണകക്ഷി എംഎല്‍എ എന്ന നിലയില്‍ കേസിനെ സ്വാധീനിക്കുമെന്നും നിയമപരമായും ധാര്‍മികമായും ശരിയല്ലെന്നും അനിരുദ്ധന്‍ പറഞ്ഞു.

സംഭവത്തില്‍ ഭരണകക്ഷി എംഎല്‍എ പ്രതികരിക്കുകയെന്നാല്‍ സ്വാധീനിക്കുക എന്നു തന്നെയാണ് അര്‍ത്ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദിലീപ് മുകേഷിന്റെ സുഹൃത്തായിരിക്കാം എന്നാല്‍ അതിലുപരി ജനപ്രതിനിധി ആണെന്ന ബോധ്യം വേണമെന്നും സ്വന്തം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

Top