നാല് എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ പാര്‍ട്ടി നീക്കം

ചെന്നൈ : നാല് എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ പാര്‍ട്ടി നീക്കം. ടി.ടി.വി ദിനകരന്‍ അനുകൂലികളായ എംഎല്‍എമാരെയാണ് അയോഗ്യരാക്കാന്‍ നീക്കം നടക്കുന്നതെന്നാണ് വിവരം. എഐഎഡിഎംകെ എംഎല്‍എമാരായ കലൈ ശെല്‍വന്‍, രത്നസഭാപതി, പ്രഭു, സ്വതന്ത്ര എംഎല്‍എ തമീമുന്‍ അന്‍സാരി എന്നിവരെയാണ് അയോഗ്യരാക്കുന്നത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ചീഫ് വിപ്പ് എസ്. രാജേന്ദ്രന്‍ സ്പീക്കര്‍ക്ക് കത്ത് അയച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് എംഎല്‍എമാരെ അയോഗ്യരാക്കാന്‍ എഐഎഡിഎംകെ നീക്കം നടത്തുന്നത്.

Top