സി റ്റി125 പ്രീമിയം മോപ്പഡിനെ ഓൺലൈനായി അവതരിപ്പിച്ച് ഹോണ്ട

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ടോക്കിയോ മോട്ടോര്‍ ഷോയും ഒസാക്ക മോട്ടോര്‍ ഷോയും റദ്ദാക്കാന്‍ നിര്‍ബന്ധിതമായതോടെ സി റ്റി125 പ്രീമിയം മോപ്പഡിനെ ഓണ്‍ലൈനില്‍ ലോഞ്ച് ചെയ്ത് ഹോണ്ട.

ഓഫ്-റോഡ് സവിശേഷതകളുളള മോപ്പഡിന് 440,000 ജാപ്പനീസ് യെന്‍ (3 ലക്ഷം രൂപ) വിലയുണ്ട്. ഹോണ്ടയുടെ വാഹന നിരയിലെ 125 സിസി ഇരുചക്രവാഹനങ്ങളില്‍ ഒന്നായ ഇത് കമ്പനിയുടെ നിരയിലെ ഏറ്റവും ചെലവേറിയ മോപ്പഡ് കൂടെയാണ്.

മുന്‍വശത്തെ സ്റ്റീല്‍ ഫെന്‍ഡര്‍, ഉയരത്തില്‍ ക്രമീകരിച്ചിരിക്കുന്ന എക്‌സ്‌ഹോസ്റ്റ്, എയര്‍-ഇന്‍ടേക്ക് ഡക്റ്റ് എന്നിവ വാഹനത്തിന് ചില പരുക്കന്‍ ഉപയോഗം താങ്ങാന്‍ കഴിയുമെന്ന് കാണിക്കുന്നു.

മോഡലിനെ ‘ട്രെക്കിംഗ് ബൈക്ക്’ എന്നാണ് ഹോണ്ട തന്നെ വിളിക്കുന്നത്. നിരവധി ഫംഗ്ഷനുകള്‍ കൊണ്ട് മോപ്പഡ് സജ്ജീകരിച്ചിരിക്കുന്നു. യാത്രകള്‍ വളരെയധികം ആസ്വദിക്കാന്‍ റൈഡറിനെ ഇത് സഹായിക്കും.

എയര്‍-കൂള്‍ഡ്, ഒഎച്ച്‌സി, സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റാണ് സി റ്റി125 -ന്റെ ഹൃദയം, ഇത് 7,000ആര്‍പിഎമ്മില്‍ 8.8 ബിഎച്ച്പി കരുത്തും 4,500 ആര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ മോട്ടോര്‍ നാല് സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. കോംപാക്റ്റ് അനുപാതങ്ങള്‍ ഉണ്ടായിരുന്നിട്ടും, സി റ്റി125 -ന് 120 കിലോഗ്രാം ഭാരം കുറവാണ്. എന്നാല്‍ സമാന വലുപ്പത്തിലുള്ള ടിവിഎസ് എക്‌സ് എല്‍ 100 -നെക്കാള്‍ 40 കിലോഗ്രാം കൂടുതലാണ്.

ഹോണ്ട സി റ്റി125 ഇപ്പോള്‍ ജപ്പാനില്‍ മാത്രമാണ് വിപണിയിലെത്തിയിരിക്കുന്നത്, വരും മാസങ്ങളില്‍ മറ്റ് അന്താരാഷ്ട്ര വിപണികളിലേക്ക് വാഹനം സാവധാനം പ്രവേശിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

Top