കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതിക്ക് പരിക്ക്; എസ്.ഐ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് സ്ഥലം മാറ്റം

മൂന്നാര്‍; പ്രതിയെ കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം.

എസ്.ഐ ശ്യാം കുമാര്‍, എഎസ്ഐ രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ തോമസ് എന്നിവരെ ഇടുക്കിയിലെ പൊലീസ് ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. ക്രിമിനല്‍ കേസിലെ പ്രതി സതീശനെ മര്‍ദ്ദിച്ചതിനാണ് നടപടി. മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പരിക്കേറ്റ സതീശന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Top