ഐപിഎല്‍; കോഹ്‌ലിയും ധോണിയും ഇന്ന് ഏറ്റുമുട്ടും

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാത്രി 7.30ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മുന്‍ നായകന്‍ എം എസ് ധോണിയും നേര്‍ക്കുനേര്‍. ചെന്നൈ സൂപ്പര്‍ കിഗ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരം ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ്. ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന മത്സരമാണ് ചെന്നൈ- ബാംഗ്ലൂര്‍ മത്സരം. ദീര്‍ഘനാളുകള്‍ക്ക് ശേഷം കോഹ്‌ലിയും ധോണിയും എതിര്‍ ടീമില്‍ വരുന്ന മത്സരമാണെന്ന് പ്രത്യേകതയുണ്ട് ഇതിന്. ചെന്നൈ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ജയിക്കാനായത്. ബാംഗ്ലൂര്‍ അഞ്ചില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന ക്രിസ് മോറിസ് ഇന്ന് ബാംഗ്ലൂരിനായി കളിക്കും. ബൗളിംഗില്‍ അഞ്ച് കളിയില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ യൂസ്വേന്ദ്ര ചാഹലാണ് കോഹ്‌ലിയുടെ തുറുപ്പുചീട്ട്.

പഞ്ചാബിനെതിരായ 10 വിക്കറ്റ് ജയത്തിന്റെ ആവേശം അടങ്ങും മുന്‍പെ കൊല്‍ക്കത്തയ്ക്കെതിരെ തോല്‍വി നേരിട്ട ചെന്നൈക്ക് ജയം കൂടിയേ തീരൂ. ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയ എട്ട് മത്സരങ്ങളില്‍ ഏഴിലും ചെന്നൈയാണ് ജയിച്ചത്.

Top