വിക്കറ്റാഘോഷത്തിന് പിന്നിലെ രഹസ്യം ഇതാണ്; വെളിപ്പെടുത്തലുമായി ഇമ്രാന്‍ താഹിര്‍

ക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഇമ്രാന്‍ താഹിറിന്റെ വിക്കറ്റാഘോഷം ക്രിക്കറ്റ് ലോകത്ത് ഏറെ പ്രശസ്തമാണ്. വിക്കറ്റെടുത്തതിന് ശേഷം ഗ്രൗണ്ടില്‍ ഓടി നടന്ന് ആഘോഷം നടത്തുന്ന താഹിര്‍ ആരാധകരെയെല്ലാം തന്റെ വിക്കറ്റാഘോഷത്തിലൂടെ രസിപ്പിക്കുന്നുണ്ട്.

നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് താഹിര്‍. അവിടെയും തന്റെ രസകരമായ നമ്പര്‍ ഇറക്കി താരം ഏവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ്. ഇപ്പോളിതാ തന്റെ വിക്കറ്റ് ആഘോഷം ഇങ്ങനെയായതിന് കാരണമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താഹിര്‍.

‘ പലപ്പോളും തന്റെ ഭാര്യയും മകനും കളികാണാനുണ്ടാകും. വിക്കറ്റുകള്‍ എടുത്തതിന് ശേഷം അവരെ ലക്ഷ്യമാക്കി ഓടി ആഘോഷം നടത്തുന്നത് തനിക്ക് അവരെ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന് കാണിക്കാനാണ്. അവര്‍ ഇല്ലാത്ത സാഹചര്യങ്ങളിലും താന്‍ ഇത് പോലെആഘോഷം നടത്താറുണ്ട്. ആള്‍ക്കാര്‍ക്ക് ഇത് ഇഷ്ടമാണെന്ന് അറിയാവുന്നതിനാലാണിത്. ഇനിയും വിക്കറ്റുകള്‍ എടുത്ത് കൊണ്ടിരിക്കാനും, ഇത് പോലെ ആഘോഷിച്ച് കൊണ്ടിരിക്കാനും ദൈവം തന്നെ അനുഗ്രഹിക്കട്ടെ. ‘ താഹിര്‍ പറഞ്ഞു

Top