ദ എലഫെന്റ് വിസ്പേഴ്സിലെ ബൊമ്മനെയും ബെല്ലിയെയും ആദരിച്ച് സിഎസ്കെ

ചെന്നൈ: ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ‘ദി എലിഫന്റ് വിസപറേഴ്സ്’ എന്ന് ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ ബൊമ്മന്‍- ബെല്ലി ദമ്പതികള്‍ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആദരം. ക്യാപ്റ്റന്‍ എം എസ് ധോണിക്കൊപ്പം അല്‍പ സമയം പങ്കിടാനും ഇരുവര്‍ക്കുമായി. സംവിധായക കാര്‍ത്തികി ഗോണ്‍സാല്‍വസ് ഇരുവര്‍ക്കും ഒപ്പം ഉണ്ടായിരുന്നു.

മത്സരത്തിന് മുമ്പ്, സിഎസ്‌കെ താരങ്ങള്‍ പരിശീലനം നടത്തുമ്പോള്‍ തന്നെ സിനിമ പ്രവര്‍ത്തകര്‍ ഗ്രൗണ്ടിലെത്തിയിരുന്നു. പിന്നാലെ ധോണിയുമായി സംസാരിച്ചു. ധോണി അവര്‍ക്ക് പ്രത്യേകം ഒപ്പിട്ട സിഎസ്‌കെ ജഴ്‌സി സമ്മാനിക്കുകയും ചെയ്തു. തുടര്‍ന്ന് ഡല്‍ഹിക്കെതിരായ മത്സരത്തിന് മുന്നോടിയായി സിഎസ്‌കെ പ്രത്യേക അനുമോദനവും നല്‍കി.

ഇതിന്റെ വീഡിയോയും ചിത്രങ്ങളും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. വീഡിയോ കാണാം…

Top