സിഎസ്ബി ബാങ്ക് ലിമിറ്റഡിന്റെ ഐപിഒ ആരംഭിച്ചു, ഓഫറിന്റെ കാലാധി 26ന് അവസാനിക്കും

കൊച്ചി: സിഎസ്ബി ബാങ്ക് ലിമിറ്റഡ് പത്തു രൂപ മുഖവിലയുള്ള ഓഹരികളുടെ (ഇക്വിറ്റി ഷെയറുകള്‍) പ്രാരംഭ’ പൊതു ഓഫറിങ് (ഐപിഒ) ആരംഭിക്കാന്‍ ഇന്ന് ഉദ്ദേശിച്ചു. ബിഡ്/ഓഫര്‍ ആരംഭിക്കുന്നതിന് ഒരു ദിവസം മുന്‍പുള്ള പ്രവൃത്തി ദിനമായ ഇന്നലെ ആയിരുന്നു ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള ബിഡ്/ഓഫര്‍ കാലാവധി. 240 ദശലക്ഷം രൂപ വരെ വരുന്ന പുതിയ ഇഷ്യൂവും (ഫ്രഷ് ഇഷ്യു) ഓഹരി ഉടമകള്‍ വില്‍ക്കുന്ന 19,778,298 ഓഹരികള്‍ വരെ വില്‍ക്കുന്നതിനുള്ള വാദ്ഗാനവും അടങ്ങുന്നതായിരിക്കും ഈ ഐപിഒ. (ഓഫര്‍ ഫോര്‍ സെയിലും പുതിയ ഇഷ്യൂവും കൂടി ചേര്‍ന്നതായിരിക്കും ഓഫര്‍) 2019 നവംബര്‍ 26 ആയിരിക്കും ബിഡ്/ഓഫര്‍ അവസാനിക്കുന്ന തീയ്യതി. കുറഞ്ഞത് 75 ഓഹരികളും തുടര്‍ന്ന് 75 ഓഹരികളുടെ ഗുണിതങ്ങളായും അപേക്ഷിക്കാം.

ഈ ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇ ലിമിറ്റഡിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും (സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍) ലിസ്റ്റു ചെയ്യാനും നിര്‍ദ്ദേശമുണ്ട്.

ഐപിഒ വഴി സമാഹരിക്കുന്ന തുക ബാങ്കിന്റെ ‘ഭാവിയിലെ മൂലധന ആവശ്യങ്ങള്‍ നിറവേറ്റാനായുള്ള ഒന്നാം നിര മൂലധന അടിത്തറ കെട്ടിപ്പടുക്കുന്നതിനാവും പ്രയോജനപ്പെടുത്തുക. ബാങ്കിന്റെ ആസ്തികള്‍, വായ്പകള്‍, അഡ്വാന്‍സുകള്‍, നിക്ഷേപ മേഖലകള്‍ തുടങ്ങിയ ‘ഭാവിയിലെ മൂലധന ആവശ്യങ്ങള്‍ക്കും ബാസല്‍ 3 മാനദണ്ഡങ്ങളും റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നതിനും ആയിരിക്കും ഇതുപയോഗിക്കുക. ഇതിനു പുറമെ സമാഹരണ ചെലവുകള്‍ക്കായും ഇതില്‍ നിന്നുള്ള തുക വിനിയോഗിക്കും.

ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡും ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡുമാണ് ഈ സമാഹരണത്തിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍ (ബിആര്‍എല്‍എംഎസ്)

സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്സ് നിയന്ത്രണ ചട്ടമനുസരിച്ച് അതിന്റെ ഭേദഗതികള്‍ കൂടി കണക്കിലെടുത്ത് 2018-ലെ സെബിയുടെ നിയന്ത്രണ ചട്ടം 31-നോടു കൂടി ചേര്‍ത്ത് സെബിയുടെ ഐസിഡിആര്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഭേദഗതിയും അനുസരിച്ചാണ് ഈ സമാഹരണം നടത്തുന്നത്. സെബി ഐസിഡിആര്‍ നിയന്ത്രണങ്ങളുടെ 6(2) നിയന്ത്രണങ്ങള്‍ അനുസരിച്ച് ബുക്ക് ബില്‍ഡിങ് പ്രക്രിയയിലൂടെയായിരിക്കും ഈ സമാഹരണം. അതനുസരിച്ച് ഈ സമാഹരണത്തിന്റെ 75 ശതമാനം ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സിന് ലഭ്യമായിരിക്കും. ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാരുമായി ചര്‍ച്ച നടത്തി ഇതിന്റെ 60 ശതമാനം വരെ ബാങ്കിന്റെ വിവേചനാധികാരം ഉപയോഗിച്ച് ആങ്കര്‍ നിക്ഷേപകര്‍ക്ക് അനുവദിക്കാനാകും. ആങ്കര്‍ നിക്ഷേപ വിഭാഗത്തിന്റെ മൂന്നിലൊന്ന് ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്കു മാറ്റി വെക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള വിതരണ വിലയിലോ അതിനു മുകളിലോ ഉള്ള വാഗ്ദാനം ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നു ലഭിച്ചാലാവും ഇത്. ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള ‘ഭാഗം ഒഴിച്ചുള്ള ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സിനുളള ഭാഗത്തില്‍ നിന്നും 5 ശതമാനം മ്യൂച്വല്‍ ഫണ്ടുകള്‍ക്കു മാത്രം ആനുപാതികാടിസ്ഥാനത്തില്‍ നല്‍കുന്നതിനും ലഭ്യമായിരിക്കും. ശേഷിക്കുന്നത് ആങ്കര്‍ നിക്ഷേപകര്‍ ഒഴികെയുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ അടക്കമുള്ള എല്ലാ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സിനും ലഭ്യമായിരിക്കും. ഓഫര്‍ വിലയിലോ അതിനു മുകളിലോ ഉള്ള വാഗ്ദാനം ലഭിച്ചാലാണിതു നല്‍കുക. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സിന് സമാഹരണത്തിന്റെ 75 ശതമാനമെങ്കിലും അനുവദിക്കാനായില്ലെങ്കില്‍ മുഴുവന്‍ അപേക്ഷാ തുകയും മടക്കി നല്‍കും.

ഇതിനു പുറമെ സെബി ഐസിഡിആര്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് സമാഹരണത്തിന്റെ 15 ശതമാനത്തിലേറെ നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിഡര്‍മാര്‍ക്കും സമാഹരണത്തിന്റ പത്തു ശതമാനത്തിലേറെ ചെറുകിട വ്യക്തിഗത ബിഡര്‍മാര്‍ക്കും അനുവദിക്കാനായി ലഭ്യമായിരിക്കില്ല. ആങ്കര്‍ നിക്ഷേപകര്‍ ഒഴികെയുള്ള എല്ലാ നിക്ഷേപകരും അസ്ബ വഴിയാകണം അപേക്ഷിക്കേണ്ടത്. ആങ്കര്‍ നിക്ഷേപകര്‍ക്ക് അസ്ബ പ്രക്രിയയിലൂടെ അപേക്ഷിക്കുവാന്‍ അനുവാദമില്ല.

Top