കാലയെയും പാ രഞ്ജിത്തിനെയും വാനോളം പുകഴ്ത്തി സിഎസ് അമുദന്‍

kala

ജിനികാന്ത് മുഖ്യവേഷത്തിലെത്തിയ ചിത്രം കാലായുടെ വമ്പന്‍ വിജയത്തിനു ശേഷം പ്രതികരണവുമായി സംവിധായകന്‍ സിഎസ് അമുദന്‍. അദ്ദേഹം ആമസോണ്‍ ഓണ്‍ലൈനിലൂടെ ഈയടുത്താണ് സിനിമ കണ്ടത്. ഫേസ്ബുക്കിലൂടെയാണ് അമുദന്‍ പ്രതികരണമറിയിച്ചത്.

‘ആമസോണിലൂടെയാണ് ഞാന്‍ കാലാ സിനിമ കണ്ടത്. പ്രധാനപ്പെട്ട ഒരു ചിത്രമാണ് കാലാ. ഒരു തെറ്റുപോലും ചിത്രത്തില്‍ വരുത്തിയിട്ടില്ല. രജനികാന്തിനും ഫിലിംമേക്കറിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്. കാലാ അത്രയും ശുദ്ധമായ ചിത്രമാണ്’ അമുദന്‍ കുറിച്ചു.

തമിഴ് പടം 2 ആണ് അമുദന്റെ പുറത്തിറങ്ങിയ ചിത്രം. ശിവയാണ് ചിത്രത്തിലെ നായകന്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് കൂടിയാണ് തമിഴ് പടം 2.

Top