ഉത്തര്‍പ്രദേശില്‍ വയോധികനോട് ക്രൂരത

ത്തര്‍പ്രദേശില്‍ വയോധികനോട് ക്രൂരത. സിദ്ധാര്‍ത്ഥനഗറില്‍ 75 കാരന്റെ മുഖത്ത് കരി ഓയില്‍ ഒഴിച്ച ശേഷം ചെരുപ്പ് മാല അണിയിച്ച് തെരുവിലൂടെ നടത്തിച്ചു. വയോധികനെ കൊണ്ട് സ്വന്തം തുപ്പല്‍ നക്കിച്ചതായും ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതിനെ തുടര്‍ന്നാണ് വൃദ്ധനെ ചിലര്‍ ആക്രമിച്ചത്. അലിയെ ആക്രമിച്ച നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്യായമായി തടഞ്ഞുനിര്‍ത്തല്‍, മുറിവേല്‍പ്പിക്കല്‍, വീടുതകര്‍ക്കല്‍, മനഃപൂര്‍വം അപമാനിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നും, സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും പൊലീസ്. തിഘര ഗ്രാമത്തിലെ താമസക്കാരനായ മൊഹബത്ത് അലിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. മകളെ അനുചിതമായി സ്പര്‍ശിച്ചെന്ന് ആരോപിച്ച് ഒരാള്‍ അലിയ്ക്കെതിരെ പരാതി നല്‍കിയിരുന്നു.

 

Top