ഉത്തര്‍പ്രദേശില്‍ ഭിന്നശേഷിക്കാരനോട് കൊടും ക്രൂരത, മര്‍ദിച്ച് ബന്ധുക്കള്‍

ലഖ്നൗ : ഉത്തര്‍പ്രദേശില്‍ ഭിന്നശേഷിക്കാരനോട് കൊടും ക്രൂരത. ബധിരനും സംസാരശേഷിയുമില്ലാത്ത പതിനാറുകാരന്റെ മലദ്വാരത്തില്‍ പേന തിരുകി കയറ്റി. കൗമാരക്കാരന്റെ മലദ്വാരത്തിലൂടെ പേന വയറ്റില്‍ തുളച്ചുകയറിയതായും റിപ്പോര്‍ട്ട്. മാതാപിതാക്കളെ അറിയിക്കാന്‍ കഴിയാതെ പതിനാറുകാരന്‍ ആഴ്ചകളോളമാണ് വേദന സഹിച്ചത്.

ആഗ്രയില്‍ ഫെബ്രുവരി അഞ്ചിനാണ് സംഭവം. ബന്ധുവിന്റെ മക്കള്‍ ഭിന്നശേഷിക്കാരനെ മര്‍ദിക്കുകയും മലദ്വാരത്തില്‍ പേന തിരുകി കയറ്റുകയുമായിരുന്നു. കുട്ടിയുടെ പിതാവും ബന്ധുക്കളും തമ്മിലുള്ള ഭൂമി തര്‍ക്കമാണ് കൗമാരക്കാരനെ ആക്രമിക്കാന്‍ കാരണം. സംസാരശേഷിയില്ലാത്തതിനാല്‍ കുട്ടിക്ക് തന്റെ ദുരനുഭവം മാതാപിതാക്കളോട് പറയാന്‍ കഴിഞ്ഞിരുന്നില്ല. ആഴ്ചകളോളം വേദന സഹിച്ചു.

ഫെബ്രുവരി 20ന് കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം അറിയുന്നത്. വൈദ്യപരിശോധനയില്‍ കൗമാരക്കാരന്റെ വയറ്റില്‍ മൂര്‍ച്ചയുള്ള വസ്തു കണ്ടെത്തി. ഫെബ്രുവരി 25ന് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പിറ്റേന്ന് നടന്ന ഓപ്പറേഷനില്‍ കൗമാരക്കാരന്റെ ശരീരത്തില്‍ നിന്ന് പേന പുറത്തെടുക്കുകയായിരുന്നു.

കൗമാരക്കാരന്റെ മലദ്വാരത്തില്‍ പേന തുളച്ചുകയറിയതായി സിടി സ്‌കാന്‍ പരിശോധനയില്‍ കണ്ടെത്തി. പേനയുടെ കൂര്‍ത്ത, മുകളിലെ അറ്റം 16 വയസ്സുകാരന്റെ വയറ്റില്‍ പ്രവേശിച്ചു. ഇതുമൂലം കുട്ടിയുടെ ആരോഗ്യനില അനുദിനം മോശമായിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഡോക്ടര്‍ വീട്ടുകാരെ അറിയിച്ചു. പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Top