കൊല്ലത്ത് മദ്യലഹരിയിൽ ദമ്പതികളുടെ ക്രൂരത; ഒന്നര വയസുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞു

കൊല്ലത്ത് മദ്യലഹരിയിൽ ദമ്പതികൾ കുഞ്ഞിനെ എടുത്തെറിഞ്ഞു. കൊല്ലം കുറവമ്പാലത്താണ് ദമ്പതികൾ താമസിക്കുന്നത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളുടെ ഒന്നര വയസുള്ള കുഞ്ഞിനു തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. കുഞ്ഞ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛൻ മുരുകൻ, അമ്മ മാരിയമ്മ എന്നിവരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പരസ്പരം ആരോപണം ഉന്നയിക്കുകയാണെന്നും അതിനാലാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.

മുരുകനും ഭാര്യ മാരിയമ്മയും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുത്തർക്കം ഉണ്ടായി. പിന്നാലെ അടുത്തേക്ക് വന്ന ഒന്നര വയസുള്ള കുഞ്ഞിനെ അവർ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. കുഞ്ഞിൻറെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.

Top