പാട്യാലയില്‍ നായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച് യുവതികളുടെ ക്രൂരത

പാട്യാല: പഞ്ചാബിലെ പാട്യാലയില്‍ നായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച് യുവതികളുടെ ക്രൂരത. സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ നായയെ കയറുകൊണ്ട് കെട്ടിവലിക്കുകയായിരുന്നു. പാട്യാല ന്യൂ സെഞ്ചുറി എന്‍ക്ലേവിലൂടെ രണ്ട് സ്ത്രീകളാണ് സ്‌കൂട്ടറില്‍ നായയെ കെട്ടിവലിച്ചുകൊണ്ട് പോയത്.

ഇതുകണ്ട പ്രദേശത്തെ കുട്ടികള്‍ വാഹനം തടയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതോടെ സ്ത്രീകള്‍ പരിക്കേറ്റ നായയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പരിക്കേറ്റ നായയെ അധികൃതര്‍ ആശുപത്രിയിലെത്തിച്ചു. സി.സി.ടി.വിയില്‍ ദൃ?ശ്യങ്ങള്‍ പതിഞ്ഞതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.

സ്ത്രീകള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം സംഭവത്തില്‍ കേസ് എടുത്തതായി സെഞ്ചുറി എന്‍ക്ലേവ് പൊലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ ഗുര്‍മീത് സിങ് അറിയിച്ചിട്ടുണ്ട്.

Top