അസംസ്‌കൃത എണ്ണ വിലയില്‍ വന്‍കുതിപ്പ്; ബാരലിന് 65 ഡോളര്‍ ആയി വര്‍ധിച്ചു

ന്യൂയോര്‍ക്ക്: ഒപെകിന്റെ നിര്‍ദ്ദേശമനുസരിച്ച് ക്രൂഡ് ഓയില്‍ ഉത്പാദനം കുറക്കാന്‍ ഇറാനും വെനസ്വേലയും തീരുമാനിച്ചതോടെ എണ്ണ വിലയില്‍ ഉണ്ടായത് വന്‍ കുതിപ്പ്. 2019ല്‍ ഉയര്‍ന്ന നിലവാരമായ ബാരലിന് 65 ഡോളര്‍ നിലവാരത്തിലെത്തി ബ്രാന്റ് ക്രൂഡ് വില.

എണ്ണവില ആഗോളതലത്തില്‍ മൂന്നുമാസത്തെ ഉയരത്തിലാണ്. ഈയാഴ്ച തന്നെ വര്‍ദ്ധിച്ചത് 4.5 ശതമാനമാണ്. ഒപെക് രാജ്യങ്ങള്‍ പ്രതിദിനം 12 ലക്ഷം ബാരല്‍ ഉദ്പാദനം കുറക്കാനാണ് തീരുമാനിച്ചത്.

ഒപെക് രാജ്യങ്ങളെ കൂടാതെ റഷ്യയും ഉത്പാദനത്തില്‍ കുറവ് വരുത്തിയതും വില വര്‍ധനവിന് കാരണമായി. ഒക്ടോബര്‍ മുതല്‍ റഷ്യ പ്രതിദിനം 80,000-90,000 ബാരല്‍ ഉത്പാദനം കുറച്ചു തുടങ്ങി.

Top