അമേരിക്ക എണ്ണ ഉത്പാദനം കുറച്ചു; അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 70 ഡോളറിലേക്ക്

ലണ്ടന്‍: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 70 ഡോളറായി ഉയര്‍ന്നു. അമേരിക്ക ഏഴ് എണ്ണക്കിണറുകളിലെ ഉത്പാദനം കുറച്ചതും ആഗോള കരുതല്‍ ശേഖരത്തില്‍ വന്ന കുറവും ഇറാനുമേല്‍ അമേരിക്ക ഉപരോധം കൊണ്ടുവന്നേക്കുമെന്ന ആശങ്കകളുമാണ് എണ്ണവില ഉയരാന്‍ കാരണമായത്.

ബാരലിന് 68.71 ഡോളറാണ് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില.

Top