ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില മാറ്റമില്ലാതെ തുടരുന്നു

ഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റമില്ല. യുഎസ് ക്രൂഡ് സ്റ്റോക്കുകളില്‍ പ്രതീക്ഷിച്ചതിലും വലിയ ഇടിവുണ്ടാതിന് പിന്നാലെ, പലിശ നിരക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കളും നിലനില്‍ക്കുന്നതിനാല്‍ തന്നെയാണ് ക്രൂഡ് ഓയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 1 ശതമാനം കുറഞ്ഞ് 76.51 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 2 സെന്റ് ഉയര്‍ന്ന് ബാരലിന് 71.82 ഡോളറിലെത്തി.

യുഎസിലെ രണ്ട് ബെഞ്ച്മാര്‍ക്കുകളും തുടര്‍ച്ചയായ രണ്ടാം ആഴ്ചയില്‍ ഏകദേശം 2% നേട്ടമുണ്ടാക്കും എന്നാണ് വിലയിരുത്തുന്നത്. അതേസമയം ഗ്യാസോലിന്‍ ഇന്‍വെന്ററികള്‍ വലിയ നേട്ടം നേടിയതായി എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കിയിരുന്നു. മുന്‍നിര ക്രൂഡ് കയറ്റുമതിക്കാരായ സൗദി അറേബ്യയും റഷ്യയും ഓഗസ്റ്റില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൊത്തം വെട്ടിക്കുറയ്ക്കല്‍ ഇപ്പോള്‍ പ്രതിദിനം അഞ്ച് ദശലക്ഷം ബാരലില്‍ കൂടുതലാണ്. ഇത് ആഗോള എണ്ണ ഉല്‍പാദനത്തിന്റെ 5% ആണ്.

Top