അസംസ്‌കൃത എണ്ണവില 10 ശതമാനം താഴ്ന്നു

ന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്നു. രണ്ടാഴ്ചക്കിടെ ബാരലിന് 10ശതമാനത്തോളമാണ് വിലയില്‍ ഇടിവുണ്ടായത്. ബാരലിന് ഈമാസം തുടക്കത്തിലുണ്ടായിരുന്ന 71 ഡോളറില്‍ നിന്ന് വില 64 ഡോളറായി കുറഞ്ഞു.

യുറോപ്പില്‍ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയര്‍ന്നതോടെ പല നഗരങ്ങളിലും ഗതാഗത നിയന്ത്രണം വന്നേക്കുമെന്ന സൂചന മൂലം ഡിമാന്‍ഡ് കുറഞ്ഞതാണ് എണ്ണവിലയെ ബാധിച്ചത്. വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതും യുഎസ് സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടായതും അസംസ്‌കൃത എണ്ണവില വര്‍ധിക്കാനിടയാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ എണ്ണവിപണന രാജ്യങ്ങള്‍ വിതരണം കുറച്ച് വില ഉയര്‍ത്താന്‍ ശ്രമം നടത്തിവരികെയാണ് ആവശ്യകത കുത്തനെ ഇടിഞ്ഞത്. ആഗോള വിപണിയിലെ വിലവ്യതിയാനത്തിനനസുരിച്ചാണ് രാജ്യത്തെ വിലയും പരിഷ്‌കരിക്കുന്നത്. ഇതുപ്രകാരം പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുവരേണ്ടതാണ്. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ദിനംപ്രതിയുള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ധന തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Top