ക്രൂഡ് ഓയില്‍ വില 94 ഡോളറിൽ; പണപ്പെരുപ്പം കുതിക്കാതിരിക്കാന്‍ ഇന്ധനവിലയില്‍ സമ്മര്‍ദം ചെലുത്തി സര്‍ക്കാര്‍

ഗോള വിപണിയില്‍ എണ്ണവില കുതിക്കുകയാണ്. ആഗോള എണ്ണ ഡിമാന്‍ഡ് അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് ഈ വില വര്‍ധന. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് സമ്മര്‍ദം ചെലത്തിത്തുടങ്ങി. ആഗോള എണ്ണവില 94 ഡോളറില്‍ എത്തിയ സാചര്യത്തില്‍ എണ്ണക്കമ്പനികള്‍ക്കു മേലുള്ള സമ്മര്‍ദവും ശക്തമാണ്. ഒരു വര്‍ഷത്തിലെ ഏറ്റവും മികച്ച നിലവാരത്തിലൂടെയാണ് എണ്ണവില നീങ്ങുന്നത്.

പണപ്പെരുപ്പം കുതിക്കാതിരിക്കാന്‍ രാജ്യത്ത് ഇന്ധനവിലയില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നു. ഇവിടെയും സമ്മര്‍ദം ഊര്‍ജ വിലക്കയറ്റത്തില്‍ തന്നെയാകും. എന്നാല്‍ ഇന്ധനവില വര്‍ധന ഊര്‍ജ വിലയെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 94 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 90.92 ഡോളറിലുമാണു വ്യാപാരം പുരോഗമിക്കുന്നത്. നാലാം പാദത്തില്‍ എണ്ണ വിപണി കമ്മിയുടെ ആഴം വര്‍ധിക്കുമെന്ന് ഈ ആഴ്ച ആദ്യം ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രമുഖ എണ്ണ ഉല്‍പ്പാദകരായ സൗദിയും റഷ്യയും ഉല്‍പ്പാദന നിയന്ത്രണം ഈ വര്‍ഷം അവസാനം വരെ തുടരാന്‍ തീരുമാനിച്ചതോടെ എണ്ണവില വര്‍ധിക്കാനുള്ള സാധ്യതയാണുള്ളത്. എന്നാല്‍ കമ്മി ഇനിയും വര്‍ധിച്ചേക്കാം. ഇന്ധന പണപ്പെരുപ്പം ഇതോടകം സമ്പദ്വ്യവസ്ഥകളിലെ സമ്മര്‍ദം വര്‍ധിപ്പിച്ചു.

നിര്‍മ്മാണം, ഗതാഗതം, കൃഷി എന്നിവയെല്ലാം ഇന്ധനവിലയെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഇന്ധനവില മാറാത്തത് സമ്മര്‍ദം അല്‍പം കുറയ്ക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന എല്ലാ വസ്തുക്കളുടെയും വില വര്‍ധിക്കാന്‍ ഈ പ്രതിഭാസം കാരണമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ധന ആവശ്യകത പതിന്‍മടങ്ങ് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാല്‍ നിലവില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ അത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയേക്കില്ല

Top