crude oil price down;petrol and desal price not down

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വില ഒരു കുപ്പി കുടിവെള്ളത്തിന്റെ വിലയിലും താഴെയായിട്ടും ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ നടപടിയെടുക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

അനുദിനംതാഴേക്കു പതിക്കുന്ന ക്രൂഡ് ഓയില്‍ വിലയും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന ഡോളര്‍ രൂപ വിനിമയ നിരക്കും തട്ടിച്ചു നോക്കുമ്പോള്‍ ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന്റെ വില ഇപ്പോഴത്തെ നിലവാരമനുസരിച്ച് 12 രൂപയാണ്.

ഒരു കുപ്പി പച്ചവെള്ളത്തിന് ഇതേ സ്ഥാനത്ത് നാം നല്‍കേണ്ടത് 15 20 രൂപയാണ് എന്ന് ഓര്‍ക്കുക. ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില ഇപ്പോള്‍ 29.24 യുഎസ് ഡോളറാണ്. അതായത് 1,956.45 രൂപ (ജനുവരി ഏഴിലെ ഡോളര്‍ രൂപ വിനിമയ നിരക്കായ ഡോളര്‍ ഒന്നിന് 66.91 രൂപ എന്ന കണക്കാണ് അവലംബം).

ഒരു ക്രൂഡ് ഓയില്‍ ബാരല്‍ 159 ലീറ്ററിന്റേതാണ്. അതായത് ഒരു ലീറ്റര്‍ ക്രൂഡ് ഓയിലിന്റെ വില 12 രൂപ അതേസമയം, ഒരു കുപ്പി കുടവെള്ളത്തിന് നാം ചെലവാക്കുന്നതോ 15 20 രൂപയും രാജ്യാന്തര ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാച്ചിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില 20 ഡോളര്‍ വരെയെത്തും.

Top