ക്രൂഡോയിലുമായി ആദ്യത്തെ ചരക്ക് കപ്പല്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തും

crude oil

ക്രൂഡോയിലുമായി അമേരിക്കയില്‍ നിന്ന് ആദ്യത്തെ ചരക്ക് കപ്പല്‍ ഒക്ടോബര്‍ രണ്ടിന് ഇന്ത്യയിലെത്തുന്നു.

ഏകദേശം 20 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഇന്ത്യയിൽ എത്തിക്കുന്നത്.

ഇന്ത്യ ആദ്യമായാണ് അമേരിക്കയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത്. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് ഓയിലിന്റെ ഇറക്കുമതി ഉള്ളത് .

പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ക്രൂഡ് ഓയില്‍ എത്തിക്കുന്നത്.

അടുത്ത മാര്‍ച്ച് വരെ ഇതുപോലെ എട്ട് കപ്പലുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി മാത്രമായി എത്തുമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്രൂഡോയില്‍, വിപണിയില്‍ എത്തുന്നതോടെ ലോകവിപണിയില്‍ എണ്ണവില കുറയുമെന്നാണ് വിലയിരുത്തൽ.

ലോകത്തിലെ തന്നെ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.

പുതിയ വ്യപാരത്തിലൂടെ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുവാനാണ് അമേരിക്കന്‍ കമ്പനികള്‍ ലക്ഷ്യമിടുന്നത്.

Top