ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു; ഇന്ധനവിലയില്‍ അനുഭവപ്പെട്ടത് നേരിയ കുറവ്

petrol

കൊച്ചി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വില മാറാതെ നിന്നിരുന്ന ഇന്ധനവിലയില്‍ ഇന്ന് നേരിയ കുറവ്. സംസ്ഥാനത്ത് പെട്രോളിന് അഞ്ച് പൈസയുടെയും ഡീസലിന് ആറ് പൈസയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ധനവിലയില്‍ അനുഭവപ്പെട്ടത് നേരിയ കുറവ് മാത്രമാണ്.

ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 74.03 രൂപയും ഡീസല്‍ വില 68.36 രൂപയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 75.40 രൂപയും ഡീസല്‍ വില 69.65 രൂപയുമാണ്.

Top