കടലില്‍ നിന്നു തന്നെ ക്രൂഡ് ഓയില്‍ കയറ്റുമതി ഉടന്‍ ഉണ്ടാകുമെന്ന് സൗദി

crude-oil

റിയാദ്‌: ചെങ്കടലില്‍ ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍ കടലില്‍ നിന്നു തന്നെ കയറ്റുമതി ചെയ്യുന്നതിനുള്ള പദ്ധതിയുടെ നിര്‍മ്മാണ ജോലി അന്തിമ ഘട്ടത്തിലാണെന്ന് സൗദി പോര്‍ട്ട് ജനറല്‍ അതോറിറ്റി.

ചെങ്കടലില്‍ യാമ്പു കിംഗ് ഫഹദ് ഇന്‍ഡസ്ട്രിയല്‍ പോര്‍ട്ടിനും കൊമേഴ്യല്‍ പോര്‍ട്ടിനും അടുത്ത ചെങ്കടലിലാണ് വിശാല സൗകര്യങ്ങളോടെ പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുളള സൗകര്യങ്ങളുടെ നിര്‍മ്മാണം നടക്കുന്നത്.

കപ്പലുകളില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ മറ്റ് കപ്പലുകളിലേക്ക് എണ്ണ നേരിട്ട് മാറ്റാന്‍ ഇത് സഹായിക്കുകയും ചെയ്യും. വിഷന്‍ 2030 ന്റെ ഭാഗമായി പോര്‍ട്ട് അതോറിറ്റി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് ഇത്.

Top