ഇന്ധനവില കുതിക്കുന്നു;പെട്രോള്‍ ലിറ്ററിന് 16 പൈസയും, ഡീസലിന് 19 പൈസയും വര്‍ധിച്ചു

petrole

ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. പെട്രോള്‍ ലിറ്ററിന് 16 പൈസയും, ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ച ലിറ്ററിന് 79. 31 രൂപയാണ് ഡല്‍ഹിയിലെ പെട്രോള്‍ വിലയും, ഡീസലിന് 71. 34 രൂപയുമാണ്.

മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 86. 72 രൂപയായും, ഡീസല്‍ വില ലിറ്ററിന് 75. 74 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82. 7 രൂപയും, ഡീസലിന് ലിറ്ററിന് 76. 41 രൂപയുമാണ് വിലയുള്ളത്. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് ഡീസല്‍ വില ലിറ്ററിന് 4.66 രൂപയും, പെട്രോള്‍ വില ലിറ്ററിന് 6. 35 രൂപയുമാണ് വര്‍ധിച്ചത്.

ഇന്ത്യയ്ക്കും ചൈനയ്ക്കുമാണ് എണ്ണയുടെ ആവശ്യം കൂടുതലുള്ളത്. വെനസ്വല പോലുള്ള രാജ്യങ്ങളില്‍ എണ്ണ ഉല്‍പ്പാദനം കുറയുകയാണ്. അസാധാരണമാം വിധം എണ്ണ വില ഉയരുകയാണ്. എണ്ണ വില വര്‍ധന, രൂപയുടെ വിലയിടിവ് എന്നീ രണ്ടു കാര്യങ്ങള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പുറത്ത് നിന്ന് ബാധിക്കുന്ന ഘടകങ്ങളാണ്.

Top