ഇന്ധനവില കൂടി: പെട്രോളിന് 21 പൈസയും, ഡീസലിന് 22 പൈസയും വര്‍ധിച്ചു

petrole

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 21 പൈസയും, ഡീസലിന് 22 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.81 രൂപയും, ഡീസലിന് 76.63 രൂപയുമാണ് വില കൂടിയത്.

കൊച്ചിയില്‍ പെട്രോളിന് 81.47 രൂപയും, ഡീസല്‍ 75.38 രൂപയും, കോഴിക്കോട് പെട്രോളിന് 81.72 രൂപയും, ഡീസലിന് 75.04 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില ഉയരാന്‍ കാരണമാകുന്നത്.

Top