നിയമസഭാ തെരഞ്ഞെടുപ്പ്, ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ

ൽഹി : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉമ്മൻ ചാണ്ടി എന്നിവർ ഹൈക്കമാന്റുമായി ചർച്ച നടത്തും. ഉമ്മൻചാണ്ടിക്ക് നൽകുന്ന പദവിയിലും, ഡിസിസി പുനഃസംഘടനയിലും യോഗത്തിൽ തീരുമാനമുണ്ടായേക്കും.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടി, നിയമഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കാനുള്ള ഗൗരവമായ ചർച്ചകളാണ് ഇന്ന് ഡൽഹിയിൽ നടക്കുക. സംസ്ഥാന ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് പ്രകാരം ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും. ഉമ്മൻ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ വിഷയം ചർച്ചയാകും. ഡിസിസി പുനഃസംഘടനയും കൂടിക്കാഴ്ചയിൽ മുഖ്യ അജണ്ടയായി വരും.

Top