സ്വപ്‌നയുടെ ഫ്‌ലാറ്റില്‍ നിന്നും കണ്ടെടുത്ത പെന്‍ഡ്രൈവില്‍ നിര്‍ണായക വിവരങ്ങള്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പിലും പെന്‍ഡ്രൈവുകളിലും സുപ്രധാന വിവരങ്ങളെന്നാണ് സൂചന. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.

ഡിപ്ലോമാറ്റിക് ബാഗേജിലെത്തിയ 30 കിലോ സ്വര്‍ണ്ണം പിടിച്ചെടു കേസ് പുറത്ത് വന്നതു മുതല്‍ മുഖ്യ ആസൂത്രിക സ്വപ്ന സുരേഷ് ഒളിവിലാണ്. സെന്‍ട്രല്‍ എക്സൈസും ഐ.ബിയും ഒരു പോലെ ശ്രമിച്ചിട്ടും സ്വപ്നയെ കണ്ടെത്താനായില്ല. സ്വപ്നയെ ചോദ്യം ചെയ്താലേ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ നാള്‍വഴികളും വേരുകളും കൃത്യമാകു.

രണ്ട് ദിവസത്തെ റെയ്ഡില്‍ ലാപ് ടോപ്പും പെന്‍ഡ്രൈവുകളും ബാങ്ക് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണ ഇടപാടിന്റെ സുപ്രധാന വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് സൂചന. വക്കീല്‍ മുഖാന്തരം സ്വപ്ന ഹൈക്കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന സാധ്യതയും കസ്റ്റംസിന് മുന്നിലുണ്ട്. യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ അവിടെ നിന്നെത്തുന്ന സംഘമാകും ചോദ്യം ചെയ്യുക.

Top