ചാംപ്യന്‍സ് ലീഗില്‍ ചെല്‍സിക്കെതിരെ അത്ലറ്റികോയ്ക്ക് നിര്‍ണായകം

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ അത്ലറ്റികോ മാഡ്രിഡിന് ഇന്ന് നിര്‍ണായക പോരാട്ടം. ചെല്‍സിസാണ് സ്പാനിഷ് വമ്പന്മാരുടെ എതിരാളി. അത്ലറ്റികോയുടെ ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ ചെല്‍സി എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്ക്, ലാസിയോയെ നേരിടും. രാത്രി ഒന്നരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക.

കിരീടം നിലനിര്‍ത്താന്‍ പൊരുതുന്ന ബയേണ്‍ മ്യൂണിക്ക് രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ലാസിയോയെ നേരിടുന്നത് മൂന്ന് ഗോള്‍ ലീഡുമായി. ആദ്യപാദത്തില്‍ ഒന്നിനെതിരെ നാല് ഗോളിനായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ ജയം. അപരാജിതരായി കുതിക്കുന്ന ബയേണ്‍ മ്യൂണിക്ക് ഹാന്‍സി ഫ്ലിക്ക് പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷം ഹോം ഗ്രൗണ്ടിലെ യൂറോപ്യന്‍ മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല.

ലാസിയോ ബയേണിന്റെ മൈതാനത്ത് ഇറങ്ങുന്നതും ആദ്യം. സ്വന്തം തട്ടകത്തില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ലിറോയ് സാനേ, സെര്‍ജി ഗ്നാബ്രി, ജോഷ്വ കിമ്മിച്ച്, തോമസ് മുള്ളര്‍ തുടങ്ങിയവരുമായി ഇറങ്ങുന്ന ബയേണിനെ മറികടക്കുന്ന ലാസിയോയ്ക്ക് എളുപ്പമാവില്ല. യോകിന്‍ കോറിയ, സിറോ ഇമ്മോബൈല്‍ എന്നിവരുടെ മികവിലെ ആശ്രയിച്ചായിരിക്കും ലാസിയോയുടെ പ്രതീക്ഷ.

 

Top