Crucial file on ‘truth behind Netaji Subhas Chandra Bose

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക രേഖകള്‍ നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. നേതാജിയുമായി ബന്ധപ്പെട്ടുള്ള 25 രേഖകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു.

ഇതിനു പിന്നാലെയാണ് ചില രേഖകള്‍ 1972ല്‍ കേന്ദ്ര സര്‍ക്കാര്‍ പതിവ് കാര്യക്രമത്തിന്റെ ഭാഗമായി നശിപ്പിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഫയല്‍ നമ്പര്‍ 12(226)56 പിഎം ആണ് കാണാതായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന് ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിച്ചിട്ടില്ല.

ജസ്റ്റീസ് മുഖര്‍ജി കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. എന്നാല്‍, ഫയലുകളുടെ ഉള്ളടക്കം കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ പക്കലുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന സൂചന.

Top