അവിശ്വാസപ്രമേയം അസംബ്ലിയിൽ; ഇമ്രാന്‍ഖാന് ഇന്ന് നിർണായക ദിനം

ഇസ്താംബുള്‍: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണ്ണായക ദിനം. ഇമ്രാന്‍ഖാനെതിരായ അവിശ്വാസപ്രമേയം ഇന്ന് നാഷണല്‍ അസംബ്ലി പരിഗണിക്കും. ഏതാനം ഘടകക്ഷികളും സ്വന്തം പാര്‍ട്ടിയിലെതന്നെ എം.പിമാരും ഇമ്രാന്‍ ഖാനെതിരെ തിരിഞ്ഞതോടെ അവിശ്വാസം പാസാവുമെന്നാണ് സൂചന.

പാകിസ്താന്‍ പട്ടാളത്തിന്റെ പിന്തുണ നഷ്ടപ്പെട്ടതും ഇമ്രാന്‍ ഖാന് തിരിച്ചടിയാവും. എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇവര്‍ ഇന്ന് നടക്കുന്ന അടിയന്തിര പ്രമേയത്തെ പിന്താങ്ങുമെന്നാണ് സൂചന. അതേസമയം താന്‍ രാജിവെയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇമ്രാന്‍ ഖാന്‍.

ഇന്ന് രാവിലെ 11 മണിക്ക് പാര്‍ലമെന്റ് സമ്മേളനം ചേരും. ദേശീയ അസംബ്ലിയുടെ 41-ാമത് സെഷനാണിത്. മാര്‍ച്ച് 21നകം ദേശീയ അസംബ്ലി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്‍ മുസ്ലീം ലീഗ്-നവാസ്, പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയിലെ നൂറോളം നിയമസഭാംഗങ്ങള്‍ മാര്‍ച്ച് എട്ടിനാണ് ദേശീയ സെക്രട്ടറിയേറ്റിന് മുന്‍പാകെ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചത്. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ തെഹ്രികെ ഇന്‍സാഫ് സര്‍ക്കാര്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയ്ക്കും പണപ്പെരുപ്പത്തിനും വഴിയൊരുക്കിയെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയം.

 

Top