ജമ്മു കശ്​മീരില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

kashmir

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോ​പ്പി​യാന്‍ ജില്ലയില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്യനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സിആര്‍പിഎഫും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. കെല്ലാര്‍ മേഖലയിലായിരുന്ന സംഭവം. കൊല്ലപ്പെട്ടവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്​ വന്നിട്ടില്ല.

സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും ആ​യു​ധ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. ഒരാഴചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രദേശത്ത് ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇമാംസാഹിബില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.

Top