കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു, ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍:ജമ്മു കശ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. ഒരു ഭീകരനെ സൈന്യം വധിച്ചു. ശ്രീനഗറിലെ മല്‍ബാഗിലായിരുന്നു ഏറ്റുമുട്ടല്‍.

ബിജ്പഹാരയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ ഷഹീദ് ദാസാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

അതേസമയം, ഇന്നലെ പാക്കിസ്ഥാന്റെ കസ്ബ, കെര്‍നി, ഷഹപൂര്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഷെല്‍ ആക്രമണത്തിന് സൈന്യം ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Top