ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു

accident

കായംകുളം : ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. കരുനാഗപ്പള്ളി പാവുമ്പ വടക്ക് വൈഷ്ണവ ഭവനില്‍ അച്ചുതന്റെ മകന്‍ പത്മാകരന്‍ (47) ആണ് മരിച്ചത്. ദേശീയപാതയില്‍ ഇടശേരി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.

ശബരിമല ഡ്യൂട്ടി കഴിഞ്ഞ് കോയമ്പത്തൂരിലെ സി ആര്‍ പി എഫ് ക്യാമ്പിലെത്തിയ ശേഷം പത്മാകരന്‍ ബൈക്കില്‍ നാട്ടിലേക്ക് വരവേയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഇദ്ദേഹത്തെ നാട്ടുകാര്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Top