ജവാന്‍ വസന്ത് കുമാറിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായം ഇന്ന് പ്രഖ്യാപിയ്ക്കും

തിരുവനന്തപുരം : കശ്മീര്‍ പുല്‍വാമയിലുണ്ടായ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്ത് കുമാറിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായം ഇന്ന് പ്രഖ്യാപിയ്ക്കും.

വയനാട് വെറ്ററിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയായി ജോലിചെയ്യുന്ന വസന്ത് കുമാറിന്റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തുന്നതടക്കമുളള കാര്യങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

ശനിയാഴ്ച വയനാട്ടില്‍ വസന്ത് കുമാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി എ കെ ബാലന്‍, ജവാന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നു. ഷീനയുടെ ജോലി സ്ഥിരപ്പെടുത്തുന്നതിനൊപ്പം മക്കളുടെ വിദ്യാഭ്യാസം കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറ്റുമെന്നും വിദ്യാഭ്യാസച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുന്നതും പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Top