വസന്തകുമാറിന്റെ കുടുംബത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഉമ്മന്‍ചാണ്ടി

വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന്റെ കുടുംബത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഉമ്മന്‍ചാണ്ടി.

സര്‍ക്കാര്‍ സഹായങ്ങളില്‍ കുറച്ചുകൂടി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. മുഖ്യമന്ത്രി അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വസന്തകുമാറിന്റെ വീട്ടിലെത്തി കൂടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. വസന്തകുമാറിന്റെ അമ്മയ്ക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് 15 ലക്ഷം രൂപയും നല്‍കാനാണ് മന്ത്രി സഭായോഗത്തിന്റെ തീരുമാനം.

കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വസന്തകുമാറിന്റെ രണ്ട് മക്കളുടെയും ഇനിയുള്ള പഠന ചിലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. വയനാട് വെറ്ററിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയായ വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Top