വാക്ക്തര്‍ക്കം: മൂന്ന് സി.ആര്‍.പി.എഫ് ജവാന്‍മാരെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു

കശ്മീര്‍: മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു. ക്യാമ്പിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജമ്മു കാശ്മീരിലെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

രാജസ്ഥാന്‍ സ്വദേശി പൊകര്‍മാല്‍ ആര്‍, ഡല്‍ഹിയില്‍ സ്വദേശി യോഗേന്ദ്ര ശര്‍മ, ഹരിയാനയില്‍ സ്വദേശി റെവാരി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരും സി.ആര്‍.പി.എഫില്‍ ഹെഡ് കോണ്‍സ്റ്റബിളുമാരാണ്. ഉദംപൂരിലെ 187 ബറ്റാലിയന്‍ ക്യാംപിലെ കോണ്‍സ്റ്റബിളായ അജിത് കുമാറാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അജിത്തിനെ ഗുരുതരമായ നിലയില്‍ ക്യാംപിന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ് അജിത് കുമാര്‍.

‘സംഭവം നടന്നയുടന്‍ തന്നെ ഞങ്ങള്‍ ക്യാംപിലേക്ക് എത്തിയെങ്കിലും വെടിയേറ്റ മൂന്ന് ജവാന്മാരും കൊല്ലപ്പെട്ടിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച അജിത് കുമാര്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കിടക്കുകയായിരുന്നു’. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായ ഹരീന്ദര്‍ കുമാര്‍ പറഞ്ഞു.

Top