പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനീകന്‍ മരിച്ചു

indian-army

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റ സിആര്‍പിഎഫ് 182 ബറ്റാലിയനിലെ സൈനികന്‍ മരിച്ചു. ജെ.ഡി. മന്ദീപ് കുമാര്‍(27) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സൈനികന്‍ മരിച്ചത്.

വെള്ളിയാഴ്ച രാത്രി പുല്‍വാമയിലെ വാര്‍പുരയിലാണ് ഏറ്റമുട്ടല്‍ നടന്നത്. ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു സൈന്യം നടത്തിയ തെരച്ചിലിനിടെ ഏറ്റുമുട്ടലുണ്ടായത്.

Top