കശ്മീരില്‍ ഭീകരാക്രമണം; ഒരു സിആര്‍പിഎഫ് ജവാനടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സോപോറില്‍ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാനും ഒരു സിവിലിയനും കൊല്ലപ്പെട്ടു.

ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബാരാമുള്ള ജില്ലയിലെ സോപൂര്‍ നഗരത്തില്‍ സിആര്‍പിഎഫ് പട്രോളിംഗ് പാര്‍ട്ടിക്ക് നേരെയാണ്
തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ബുധനാഴ്ച രാവിലെ 7.35 ഓടെയാണ് ആക്രമണമുണ്ടായത്.

സിആര്‍പിഎഫ് സൈനികര്‍ തിരിച്ചടിച്ചെങ്കിലും തീവ്രവാദികള്‍ക്ക് രക്ഷപ്പെട്ടു.പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് അറിയിച്ചു.

Top