ജമ്മുവില്‍ മലയാളി ജവാന്‍ സ്വയം വെടിവച്ച് മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ മലയാളിയായ സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കേരള സ്വദേശിയായ ഇദ്ദേഹത്തെ അടുത്തിടെയാണ് രജൗരിയില്‍ നിയമിച്ചത്. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top