ഒരാഴ്ചയ്ക്കകം കാശ്മീരിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ തീരുമാനിച്ച് സിആര്‍പിഎഫ്

ശ്രീനഗര്‍: പാക് പിന്തുണയോടെ എത്തുന്ന ഭീകരര്‍ കാശ്മീരിലെ പ്രദേശവാസികളെ ഉന്നം വച്ചതോടെ സിവിലിയന്‍മാരുടെ സുരക്ഷയ്ക്കായി അധിക സേനയെ അയക്കാന്‍ തീരുമാനിച്ച് സിആര്‍പിഎഫ്.

ആദ്യ ഘട്ടമായി അഞ്ച് കമ്പനി സേനയെ ആണ് അയക്കുക, ഇവര്‍ ഒരാഴ്ചയ്ക്കകം ജമ്മുവിലെത്തുമെന്ന് സിആര്‍പിഎഫ് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജമ്മുവില്‍ പതിനൊന്നോളം സാധാരണക്കാരാണ് ഭീകരരുടെ തോക്കിന് ഇരയായത്.

ശ്രീനഗറില്‍ ഇബ്രാഹിം ഖാന്‍ എന്ന സെയില്‍സ്മാന്‍ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ബന്ദിപൂര്‍ ജില്ലയില്‍ നിന്നുള്ള ഇയാള്‍ ഒരു കാശ്മീരി പണ്ഡിറ്റിന്റെ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.

കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുവില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കുവാന്‍ സൈന്യം തീരുമാനിച്ചത്. ഈ വര്‍ഷം ഇതുവരെ മേഖലയില്‍ 112 തീവ്രവാദികളെ വധിച്ചതായി സിആര്‍പിഎഫ് അറിയിച്ചു. തീവ്രവാദ ബന്ധമുള്ള 135 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Top