ഛത്തീസ്​ഗഡിൽ മാവോയിസ്റ്റ് ആക്രമണം; ഒരു ജവാന് വീരമൃത്യു

റായ്പൂർ: ഛത്തീസ്​ഗഡിൽ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു . നാല് ജവാന്മാർക്ക് പരിക്കേറ്റു. സുഖോമയിൽ സിആർപിഎഫ് സംഘത്തിന് നേരെ ഇന്നലെ അർധരാത്രിയാണ് ആക്രമണം ഉണ്ടായത്. സി.ആര്‍.പി.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നിതിൻ ബലേറാവുവിനാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ആക്രമണത്തിൽ പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സക്കായി റായ്പൂരിലുള്ള ആശുപത്രിയിലേക്ക് മാറ്റി. എയര്‍ലിഫ്റ്റ് ചെയ്താണ് പരിക്കേറ്റവരെ മാറ്റിയത്. കോബ്ര 206 ബറ്റാലിയനിലുള്ളവരാണ് പരിക്കേറ്റവരിൽ എല്ലാവരും.

Top