പശ്ചിമ ബംഗാളില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവെയ്പ്പ് ; ഒരു ജവാന്‍ കൊല്ലപ്പെട്ടു

army

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയില്‍ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ വെടിവെപ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്‍മാര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഭോലാനാഥ് എന്ന ജവാനാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ലക്ഷ്മികാന്ത് ബര്‍മന്‍ എന്ന ജവാനാണ് വെടിയുതിര്‍ത്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ വെടിവെപ്പ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ബഗ്നാന്‍ ക്യാമ്പിലാണ് വെടിവെപ്പുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Top