സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് സമീപം സ്‌ഫോടനം; കാര്‍ പൊട്ടിത്തെറിച്ചു

ശ്രീനഗര്‍:കശ്മീരില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് സമീപം കാറില്‍ സ്‌ഫോടനം. രാംബന്‍ ജില്ലയില്‍ ജമ്മു ശ്രീനഗര്‍ ദേശീയ പാതയ്ക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം നടന്ന വാഹനവും സിആര്‍പിഎഫ് വാഹനങ്ങളും തമ്മില്‍ വളരെ അകലത്തിലായിരുന്നുവെന്നും അതിനാല്‍ തന്നെ ഇത് സിആര്‍പിഎഫുകാരെ ലക്ഷ്യമിട്ടുള്ള ആക്രമണമായി കരുതാന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Top