സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; ഒമ്പത് ജവാന്‍മാര്‍ക്കു പരിക്കേറ്റു

പുല്‍വാമ: കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് ഭീകരരുടെ ആക്രമണം. ത്രാല്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ ഒമ്പത് ജവാന്‍മാര്‍ക്കു പരിക്കേറ്റു.

ഇവരുടെ വാഹനത്തിനു നേര്‍ക്ക് ഭീകരര്‍ ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

പരിക്കേറ്റ ജവാന്‍മാരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Top