വോട്ട് ചെയ്യാനെത്തിയ വിജയ്‌യെ കണ്ട് ഓടിക്കൂടി ജനക്കൂട്ടം; മാപ്പ് പറഞ്ഞ് താരം

ചെന്നൈ: വോട്ടെടുപ്പില്‍ തന്റെ സാന്നിധ്യം ആള്‍ക്കൂട്ടം സൃഷ്ടിച്ചതില്‍ ക്ഷമാപണവുമായി നടന്‍ വിജയ്. ഇന്ന് രാവിലെയാണ് തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ വിജയ് എത്തിയത്. പിന്നാലെ ആരാധകരും ആള്‍ക്കൂട്ടവും താരത്തെ വളയുകയായിരുന്നു.

താരത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കാനാണ് ജനങ്ങള്‍ കൂടിയത്. എന്നാല്‍ ഈ തിരക്ക് വോട്ട് ചെയ്യാനെത്തിയവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയതിനെ വിജയ് ഉദ്യോഗസ്ഥരോട് കൈകൂപ്പി മാപ്പ് പറയുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

 

Top