നിയന്ത്രണരേഖയില്‍ പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ,രണ്ട് ഭീകരരെ സൈന്യം വധിച്ചു

Indian army

കാശ്മീർ: ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെ ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

ഇവിടെ ഭീകരര്‍ ഗ്രാമീണരെ മറയാക്കി ആക്രമണം നടത്തുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തേത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റമുട്ടല്‍ ഉണ്ടായത്. ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു.

ഭീകരര്‍ സൈന്യത്തിനു നേരെ നിറയൊഴിച്ചതിനു പിന്നാലെ സൈന്യം തിരിച്ചടിക്കുകയായിരുന്നുവെന്നാണ് വിവരം. ഷോപ്പിയാനിലെ ഒരു വീട് വളഞ്ഞ് സൈന്യം ഭീകരർക്കെതിരെ ഏറ്റുമുട്ടൽ നടത്തുകയാണ്. പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ താവളത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിന് ശേഷവും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. നിരവധി തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതേസമയം, ഇന്ത്യന്‍ കര-വ്യോമ സേനാ വിഭാഗങ്ങള്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Top